മദ്യനയത്തിനെതിരെ പ്രതിഷേധം

കാസർകോട്: മദ്യഷാപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് 'തുറക്കരുത് മദ്യശാലകൾ, തകർക്കരുത് കുടുംബത്തെ' എന്ന മുദ്രാവാക്യമുയർത്തി കേരള മദ്യവർജന ബോധവത്കരണ സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ഉബൈദുല്ല കടവത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജി. നാരായണൻ അധ്യക്ഷത വഹിച്ചു. ഹമീദ് ചേരങ്കൈ, ഗീത ജോൺ, ശാപ്പി കല്ലുവളപ്പിൽ, ജമീല അഹ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT