അനാഥാലയങ്ങൾക്ക് ജില്ല പഞ്ചായത്തിൻെറ 98 ലക്ഷം അനാഥാലയങ്ങൾക്ക് ജില്ല പഞ്ചായത്തിൻെറ 98 ലക്ഷം കാസർകോട്: സാമൂഹിക നീതി വകുപ്പ് ജില്ല പഞ്ചായത്തിന് അനുവദിച്ച 98,67,171 രൂപയുടെ ഓർഫനേജ് ഗ്രാൻറ് ജില്ലയിലെ വിവിധ അനാഥാലയങ്ങൾക്ക് കൈമാറി. സാൻജോസ് ബാലഭവൻ കരിവേടകം, മൽജഉൽ ഓർഫനേജ് പച്ചമ്പള, മുഹിമ്മാത്തുൽ മുസ്ലിം എജുക്കേഷൻ സൻെറർ പുത്തിഗെ, മഞ്ചേശ്വരം ഓർഫനേജ്, സഅദിയ ഓർഫനേജ് ദേളി, സൻെറ് ജോൺസ് റിഹാബിലിറ്റേഷൻ സൻെറർ ഉപ്പിലിക്കാരി, വൃന്ദാവൻ ബാലസദനം ഏച്ചിക്കാനം, നൂറുൽ ഇസ്ലാം ഓർഫനേജ് ആലംപാടി, മുജുമ്മാഉ ഗാർഡൻ തൃക്കരിപ്പൂർ, ലെസൈക്സ് ഭവൻ ഓൾഡേജ് ഹോം കണ്ണിവയൽ, വൈ.എസ് നിവാസ് ഓൾഡേജ് ഹോം ചിറ്റാരിക്കാൽ തുടങ്ങിയ അനാഥാലയങ്ങൾക്കാണ് ജില്ല പഞ്ചായത്തിന് അനുവദിച്ച തുക കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.