കാസർകോട്: മൂന്നു മാസമായി ലോക്ഡൗണിനെ തുടർന്ന് പൂട്ടിക്കിടന്ന റസ്റ്റാറൻറുകൾക്കും ഹോട്ടലുകൾക്കും പുതുജീവൻ. അധികൃതർ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതോടെ തിങ്കളാഴ്ച ജില്ലയിലെ ഹോട്ടലുകളും റസ്‌റ്റാറൻറുകളും അണുമുക്തമാക്കുന്ന തിരക്കിലായിരുന്നു. രാവിലെ ഉടമകളും ഏതാനും തൊഴിലാളികളുമെത്തി ശുചീകരിച്ചു. അടുക്കള ഭാഗം, ഹോട്ടലിലെ പാത്രങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവയടക്കം അണുമുക്തമാക്കി. പ്രവർത്തനം ആരംഭിക്കുംമുമ്പ് ഹോട്ടലുകളും റസ്റ്റാറൻറുകളും അണുമുക്തമാക്കാനും ശുചീകരിക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു. ഏതാനും ആഴ്ചകൾക്കുമുമ്പ് ഭക്ഷണം പാർസൽ മാത്രം നൽകാൻ അധികൃതർ അനുമതി നൽകിയിരുന്നു. ജില്ലയിൽ ചെറുതും വലുതുമായി 2000ത്തിൽപരം ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. അന്തർസംസ്ഥാന തൊഴിലാളികളാണ് ജീവനക്കാരിൽ കൂടുതലും. പലരും നാടണഞ്ഞതോടെ തൊഴിലാളിക്ഷാമമുണ്ട്. ഭീമമായ വാടക നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകളെല്ലാം മൂന്നു മാസത്തിലധികമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഹോട്ടലുകൾ തുറക്കുന്നതോടെ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ ദുരിതത്തിന് അറുതിയാവുമെന്നാണ് പ്രതീക്ഷ. ksd hotel കാസർകോട് നഗരത്തിലെ ഹോട്ടൽ ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.