കാസർകോട്: കാസർകോടൻ സിനിമാ കൂട്ടായ്മയായ ജനകീയ ഫിലിം സൊസൈറ്റി പ്രവർത്തനോദ്ഘാടനം ഐ.എഫ്.എഫ്.കെ ചെയർമാൻ വി.കെ. ജോസഫ് നിർവഹിച്ചു. ഫിലിം സൊസൈറ്റി പ്രസിഡൻറ് പുഷ്പാകരൻ ബെണ്ടിച്ചാൽ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട് രചനയും സംവിധാനവും നിർവഹിച്ച 'പൊലിയന്ദ്രം' ഡോക്യുമൻെററിയുടെ ഓൺലൈൻ പ്രദർശനവും സംവാദവും നടത്തി. അഡ്വ. പി.വി. ജയരാജൻ, എം. ചന്ദ്രപ്രകാശ്, ബാലകൃഷ്ണൻ ചെർക്കള, പി. ദാമോദരൻ, വി.ആർ. സദാനന്ദൻ, കുഞ്ഞമ്പു നായർ, ബി.കെ. സുകുമാരൻ, എ. പ്രഭാകരൻ, രവീന്ദ്രൻ പാടി, ഇബ്രാഹിം ചെർക്കള, സമീർ, മുഹമ്മദ് റാഷിദ്, അജയൻ, എം. പത്മാക്ഷൻ എന്നിവർ സംസാരിച്ചു. സംവിധായകൻ ഡോ. അംബികാസുതൻ മാങ്ങാട് മറുപടി പറഞ്ഞു. ജനറൽ സെക്രട്ടറി മധു എസ്. നായർ സ്വാഗതവും വി.പി. നാരായണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.