നീലേശ്വരം: മുന്തിരികൃഷിയിൽ വിജയഗാഥ തീർത്ത് യുവകർഷകൻ. കരിന്തളത്തെ എ.വി. രാജനാണ് വീട്ടുമുറ്റത്തെ പന്തലിൽ മുന്തിരിക്കുലകൾ വിളയിച്ചെടുത്തത്. തുടർച്ചയായ നാലാം വർഷമാണ് മുന്തിരി വിളവ് നൽകിയത്. ലോക്ഡൗൺ കാലത്താണ് കൃഷിയിലേക്ക് തിരിഞ്ഞത്. വീട്ടുമുറ്റത്തെ ചെങ്കൽ പാറപ്പുറം മണലിട്ട് നികത്തിയാണ് മുന്തിരിക്കുലകൾ വിരിയിച്ചത്. ആറ് വർഷം മുമ്പ് പടന്നക്കാട് കാർഷിക കോളജിൽ നിന്ന് വാങ്ങിയ മുന്തിരിച്ചെടിയാണ് കായ്ച്ച് ഫലം നൽകിയത്. നാലാം വർഷമാണ് മുന്തിരി വിളവ് നൽകുന്നത്. ഇത്തവണ 125 ഓളം മുന്തിരിക്കുലകളാണ് കിട്ടിയതെന്ന് രാജൻ പറഞ്ഞു. സുഹൃത്തുക്കളും നാട്ടുകാരും മുന്തിരിക്കായി രാജനെ സമീപിക്കാറുണ്ട്. നിറഞ്ഞ സന്തോഷത്തോടെയാണ് അദ്ദേഹം മുന്തിരി അവർക്ക് നൽകുന്നത്. പടം nlr grape panthal nlr grape panthal2 കരിന്തളത്തെ രാജൻ വീട്ടുമുറ്റത്തെ മുന്തിരിപ്പന്തലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.