തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തണം -യു.ടി.യു.സി

കാഞ്ഞങ്ങാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് അഖില കേരള കർഷകത്തൊഴിലാളി യൂനിയൻ (യു.ടി.യു.സി) ആവശ്യപ്പെട്ടു. തെറ്റായ തൊഴിൽ നിയമങ്ങൾ തിരുത്തുക, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരണത്തിൽനിന്ന് പിന്മാറുക, 16 ലക്ഷം വരുന്ന കർഷകത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ആർ.എസ്.പി ജില്ല സെക്രട്ടറി ഹരീഷ് ബി. നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സുഭാഷ് ചീമേനി അധ്യക്ഷത വഹിച്ചു. ടി.ആർ. രാഘവൻ, കരീം ചന്ദേര, പി. അപ്പുഞ്ഞി, ബെന്നി നാഗമാറ്റം, മുഹമ്മദലി, മുസ്തഫ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT