പ്ലാന്തണൽ കൂട്ടം പരിപാടി തുടങ്ങി

കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാഷനൽ സർവിസ് സ്കീമിൻെറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി പ്ലാന്തണൽ കൂട്ടം ജില്ലതല ഉദ്ഘാടനം ബല്ല ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2500 ഹയർ സെക്കൻഡറി എൻ.എസ്.എസ് വളൻറിയർമാർ ഒരാൾ 10 വീതം എന്ന കണക്കിൽ 25,000 പ്ലാവിൻ തൈകൾ വീടുകളിൽ തയാറാക്കി സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, യൂനിറ്റുകളുടെ ഹരിതഗ്രാമങ്ങൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ നട്ടു സംരക്ഷിക്കും. എൻ.എസ്.എസ് ഉത്തരമേഖല ആർ.പി.സി മനോജ്കുമാർ കണിച്ചുകുളങ്ങര പരിസ്ഥിതി സന്ദേശം നൽകി. വാർഡ് കൗൺസിലർ എം. ലത, അഡ്വ. എം. വേണുഗോപാലൻ, പി.എം. ബാബു, വി.വി. ഭാസ്കരൻ, ആനന്ദ് പേക്കടം, സി. പ്രവീൺ കുമാർ, രാജീവൻ മടയില്ലത്ത് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ജില്ല കൺവീനർ വി. ഹരിദാസ് സ്വാഗതവും പ്രോഗ്രാം ഓഫിസർ സുധാകരൻ നടയിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.