കോവിഡ്​ പ്രതിരോധവുമായി റെഡ്ക്രോസ് പ്രവർത്തകർ

കാഞ്ഞങ്ങാട്: ഇന്ത്യൻ റെഡ്ക്രോസ് സൊെസെറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കോളനികളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ജില്ലതല ഉദ്ഘാടനം പുല്ലൂർ എടമുണ്ടയിൽ നടന്നു. ആയുർവേദ വിഭാഗവുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. എടമുണ്ട വാണിയൻകുന്ന് കോളനിയിലെ കുടുംബങ്ങൾക്ക് മാസ്ക്കും പ്രതിരോധത്തിനുള്ള ദാഹശമനിയും കൈമാറി. െഡങ്കിപ്പനി പ്രതിരോധത്തിൻെറ ഭാഗമായി കൊതുക് നശീകരണത്തിനുള്ള ധൂമചൂർണവും വിതരണം ചെയ്തു. റെഡ്ക്രോസ് സൊെസെറ്റി ജില്ല ചെയർമാൻ എച്ച്.എസ്. ഭട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. റെഡ്ക്രോസ് സൊെസെറ്റി ജില്ല സെക്രട്ടറി എം. വിനോദ്, ട്രഷറർ എൻ. സുരേഷ്, ഊര് മൂപ്പൻ സി. കണ്ണൻ, പി. പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. ധൂമചൂർണവും ദാഹശമനിയും എച്ച്.എസ്. ഭട്ട് ഊര് മൂപ്പൻ സി. കണ്ണന് കൈമാറി. ഡോ. രൂപ സരസ്വതി ക്ലാസെടുത്തു. കോളനിയിൽ വൃക്ഷത്തൈ നടീലും വിതരണവും നടന്നു. 1- photo corona റെഡ്ക്രോസ് സൊസെറ്റി ജില്ല കമ്മിറ്റി നൽകുന്ന പ്രതിരോധ കിറ്റ് ജില്ല ചെയർമാൻ എച്ച്.എസ്. ഭട്ട് സി. കണ്ണന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.