കോട്ടച്ചേരി ബദരിയ ജുമാമസ്ജിദിൽ തൽസ്​ഥിതി തുടരും

കാഞ്ഞങ്ങാട്: കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പള്ളികള്‍ തുറക്കാന്‍ പ്രയാസമുള്ളതിനാല്‍ കോട്ടച്ചേരി ടൗണ്‍ ബദരിയ ജുമാമസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡൻറ് പി.എം. ഹസൻ ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് റഷീദ് സഅദി പ്രാർഥന നടത്തി. ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി, ട്രഷറര്‍ കെ. അബ്ദുൽ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി.എച്ച്. കുഞ്ഞാമദ് ഹാജി, പി. മുഹമ്മദ് കുഞ്ഞി എലൈറ്റ്, ടി. മുഹമ്മദ് അസ്ലം, അബ്ദുസ്സലാം കേരള, പി.എം. ഫാറൂഖ് ഹാജി, തവക്കല്‍ അബ്ദുൽ ഖാദർ ഹാജി, എം. ഹമീദ് ഹാജി തെക്കേപ്പുറം, പി.എച്ച്. അബ്ദുൽ ഖാദർ ഹാജി പാറപ്പള്ളി, ടി.പി. റഷീദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.