പാഴ്വസ്തുക്കൾ വിറ്റ്​ ഒരുലക്ഷം നൽകി

നീലേശ്വരം: ഡി.വൈ.എഫ്.ഐ കരിന്തളം മേഖല കമ്മിറ്റി നേതൃത്വത്തിൽ റീ സൈക്കിൾ കേരളയുടെ ഭാഗമായി പാഴ്വസ്തുക്കൾ ശേഖരണത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ നൽകി. ജില്ല സെക്രട്ടറി സി.ജെ. സജിത്തിന് തുക കൈമാറി. എം. പ്രിയേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.എം. വിനോദ്, കെ. സതീശൻ, എം.വി. ദീപേഷ്, എം.വി. രതീഷ്, ഒ.എം. സച്ചിൻ, പി. സുജിത്ത് എന്നിവർ സംസാരിച്ചു. പടം nlr dyfi scrap ഡി.വൈ.എഫ്.ഐ കരിന്തളം മേഖല കമ്മിറ്റി പാഴ്വസ്തുക്കൾ വിറ്റ് ശേഖരിച്ച തുക ജില്ല സെക്രട്ടറി സി.ജെ. സജിത്തിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.