കാസർകോട്: പള്ളികൾ ആരാധനക്കായി തുറക്കുമ്പോൾ ആരോഗ്യ സംരക്ഷണ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ മഹല്ല് കമ്മിറ്റികളും വിശ്വാസി സമൂഹവും ജാഗ്രത പുലർത്തണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്തു. നാട്ടിലെ ആരോഗ്യസംവിധാനം അപകടത്തിലാകാനും നിയന്ത്രണം നഷ്ടപ്പെടാനും പള്ളികൾ കാരണമാകാൻ പാടില്ല. കോവിഡ് സമൂഹ വ്യാപനം തടയാൻ ഇനിയും ത്യാഗത്തിന് വിശ്വാസികൾ സന്നദ്ധമാകണം. അപ്രായോഗിക മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതിൻെറ പേരിൽ കേസെടുക്കേണ്ടിവന്നാൽ വിശ്വാസികൾക്കും പൊലീസിനും പ്രയാസമാകും. പള്ളികൾ തുറക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്. എന്നാൽ, ജാഗ്രതക്കുറവ് ഉണ്ടായാൽ കേൾക്കേണ്ടിവരുന്ന വിമർശനം മനസ്സിലാക്കി അവസരോചിത തീരുമാനമായിരിക്കണം മഹല്ല് കമ്മിറ്റികൾ കൈക്കൊള്ളേണ്ടതെന്ന് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജനറൽ സെക്രട്ടറി ടി.ഇ. അബ്ദുല്ല, ട്രഷറർ എൻ.എ. അബൂബക്കർ ഹാജി എന്നിവർ പറഞ്ഞു. പള്ളികൾ ഉടന്‍ തുറക്കില്ല കാഞ്ഞങ്ങാട്: കോവിഡ് പ്രോേട്ടാകോള്‍ അനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിർദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പള്ളികള്‍ തുറക്കാന്‍ പ്രയാസമുള്ളതിനാല്‍ കോട്ടച്ചേരി ടൗണ്‍ ബദരിയ ജുമാമസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് ബദരിയ മസ്ജിദ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡൻറ് പി.എം. ഹസൻ ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് റഷീദ് സഅദി, ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി, ട്രഷറര്‍ കെ. അബ്ദുൽ ഖാദര്‍ തുടങ്ങിയവർ സംസാരിച്ചു. കാസർകോട്: തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി പ്രസിഡൻറ് യഹ്യ തളങ്കരയും ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാനും അറിയിച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തൽസ്ഥിതി തുടരും. മാലിക് ദീനാർ പള്ളിക്ക് കീഴിലുള്ള ജുമുഅത്ത് പള്ളികളും തുറക്കില്ല. മറ്റു മഹല്ല് പള്ളികൾ നിബന്ധന പാലിച്ച് ആരാധനക്കായി തുറക്കാവുന്നതാണെന്നും അറിയിപ്പിൽ പറഞ്ഞു. മേൽപറമ്പ്: കീഴൂർ സംയുക്ത ജമാഅത്ത് പരിധിയിലെ പള്ളികളിൽ നിലവിലുള്ള സ്ഥിതി തുടരാൻ സംയുക്ത ജമാഅത്ത് നേതൃയോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.