കരനെൽ കൃഷി തുടങ്ങി

നീലേശ്വരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ചിറ്റാരിക്കൽ ഉപജില്ലയിലെ പെരിയങ്ങാനം ജി.എൽ.പി.എസ് പരിസരത്ത് കരനെൽ കൃഷിക്ക് തുടക്കമായി. എം. രാജഗോപാലൻ എം.എൽ.എ ആദ്യ വിത്തിട്ട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. രാഘവൻ, സി. ശാന്തകുമാരി, വി.കെ. ബാലാമണി, പി. ബാബുരാജ്, വാർഡ്‌ മെംബർ ലിസി വർക്കി, കെ.വി. രാജേഷ്, പി.എം. ശ്രീധരൻ, ടി. വിഷ്ണു നമ്പൂതിരി, പി. രവി, വി. റീന, കെ.പി. ജനാർദനൻ, കെ. വസന്തകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ സ്വാഗതവും എം. ബിജു നന്ദിയും പറഞ്ഞു. പടം.. nlr ksta vithidal.jpg കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ പെരിയങ്ങാനം ജി‌.എൽ.പി സ്കൂൾ പരിസരത്ത് കരനെൽ കൃഷിക്കുള്ള വിത്തിടൽ എം. രാജഗോപാലൻ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.