പൂടങ്കല്ല് താലൂക്ക് ആശുപത്രി ഉദ്ഘാടനം നാളെ

കാസർകോട്: പൂടങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്കാശുപത്രി പ്രഖ്യാപനവും എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ ആശുപത്രി കെട്ടിടത്തിൻെറ ഉദ്ഘാടനവും ജൂണ്‍ എട്ടിന് നടക്കും. 12.30ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. എന്‍ഡോസള്‍ഫാന്‍ പാക്കേജിൽപെടുത്തി കെട്ടിടമൊരുക്കാന്‍ 5.22 കോടി രൂപയാണ് നബാര്‍ഡില്‍നിന്ന് അനുവദിച്ചത്. അനുബന്ധ സൗകര്യങ്ങളൊരുക്കാന്‍ ബ്ലോക്ക് പഞ്ചായത്തും എന്‍.ആര്‍.എച്ച്.എമ്മും തുക അനുവദിച്ചു. പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം കഴിയുന്നതോടെ താഴത്തെ നിലയില്‍ പുരുഷ -വനിത വാര്‍ഡുകളും കുട്ടികളുടെ വാര്‍ഡുമായിരിക്കും പ്രവര്‍ത്തിക്കുക. ഒന്നാം നിലയില്‍ അടിയന്തര ചികിത്സ വിഭാഗം, ഒ.പി വിഭാഗം, ഫാര്‍മസി, ലബോറട്ടറി തുടങ്ങിയവ പ്രവർത്തിക്കും. എന്‍.ആര്‍.എച്ച്.എമ്മിൻെറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസവ ശുശ്രൂഷ വിഭാഗം, ഓപറേഷന്‍ തിയറ്റര്‍ എന്നിവയായിരിക്കും രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുക. നിലവില്‍ കിടത്തിച്ചികിത്സ നടക്കുന്ന കെട്ടിടം നവീകരിച്ച് ഡയാലിസിസ് കേന്ദ്രം തുടങ്ങാനാണ് തീരുമാനം. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായുള്ള ഫിസിയോതെറപ്പി യൂനിറ്റ്, സ്താനാര്‍ബുദം ബാധിച്ചവര്‍ക്കായി ലിംഫിഡിമ ക്ലിനിക്, ഡയറ്റീഷ്യന്‍, എച്ച്.ഐ.വി രോഗികള്‍ക്കായുള്ള ഐ.സി.ടി.സിയുടെ േജ്യാതിസ് യൂനിറ്റ്, ഡൻെറല്‍ യൂനിറ്റ് തുടങ്ങിയവയുടെ സേവനവും ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.