കഞ്ചാവും മദ്യവും വാഷും പിടികൂടി

കാസർകോട്: എക്‌സൈസ് വകുപ്പിൻെറ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 21 കിലോ കഞ്ചാവും 28.08 ലിറ്റര്‍ കര്‍ണാടക മദ്യവും 35 ലിറ്റര്‍ വാഷും പിടികൂടി. മഞ്ചേശ്വരം താലൂക്കിലെ കോയിപ്പാടി വില്ലേജില്‍ പെര്‍വാര്‍ഡ് കടപ്പുറം റോഡില്‍ റെയിൽവേ അണ്ടര്‍ പാസിനടുത്ത് 2.1 കിലോ ഗ്രാം കഞ്ചാവ് കൈമാറ്റം ചെയ്യുകയായിരുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ കക്കാടിലെ മുഹമ്മദ് അഷ്‌റഫ് (32), മേല്‍പറമ്പ കളനാടിലെ അഷ്‌റഫ് എന്നിവര്‍ക്കെതിരെ കേസെടുത്തു. കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫല്‍, പ്രിവൻറിവ് ഓഫിസര്‍ പി. രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കണ്ണന്‍കുഞ്ഞി, ഗണേഷ്, ശ്രീജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ബിജില, ഡ്രൈവര്‍ സത്യന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ബേള വില്ലേജില്‍ മജീര്‍ പള്ളക്കട്ടയില്‍നിന്ന് ബൈക്കില്‍ കടത്തുകയായിരുന്ന 15.12 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. ഹര്‍ഷ രാജ് എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. ഹോസ്ദുര്‍ഗ് താലൂക്കില്‍ അജാനൂര്‍ വില്ലേജില്‍ രാവണീശ്വരത്ത് നത്തിയ പരിശോധനയില്‍ 12.96 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. എം. ശശി, സരോജിനി എന്നിവരുടെ പേരില്‍ കേസെടുത്തു. വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍ വില്ലേജില്‍ കുടുംബൂരിൽ 35 ലിറ്റര്‍ വാഷ് പിടികൂടി. അന്തർസംസ്ഥാന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം കാസർകോട്: ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചുപോകാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ലോക്ഡൗണിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍നിന്ന് അവരവരുടെ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ അടിയന്തരമായി ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോവിഡ് ലക്ഷണങ്ങളില്ലെന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്നും പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.