നിർമാണ സാമഗ്രികളുടെ വിലവർധന തടയണം ^എസ്.ടി.യു

നിർമാണ സാമഗ്രികളുടെ വിലവർധന തടയണം -എസ്.ടി.യു കാസർകോട്: കോവിഡ് –19 ദുരിതകാലത്ത് സ്തംഭിച്ചുപോയ നിർമാണ മേഖലയെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പാക്കേജുകൾ പ്രഖ്യാപിക്കാനും സിമൻറ്‌, മെറ്റൽ, കമ്പി തുടങ്ങിവയുടെ വിലവർധന തടയാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് നിർമാണ തൊഴിലാളി യൂനിയൻ (എസ്.ടി.യു) ജില്ല ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.എ. ഇബ്രാഹിം എതിർത്തോട് അധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ സെക്രട്ടറി കെ.പി. മുഹമ്മദ് അശ്റഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി. അബ്ദുന്നാസർ മേൽക്കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ക്ഷേമനിധി ബോർഡുകളിലൂടെ നൽകിവരുന്ന കോവിഡ് ആശ്വാസ ധനസഹായം 5000 രൂപയായി വർധിപ്പിക്കണമെന്നും തൊഴിലാളികൾക്ക് 25,000 രൂപ പലിശരഹിത വായ്പ അനുവദിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ. അഹ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി, ബി.കെ. അബ്ദുസ്സമദ്, പി.ഐ.എ. ലത്തീഫ്, എൽ.കെ. ഇബ്രാഹിം കാഞ്ഞങ്ങാട്, ബി.പി. മുഹമ്മദ്, അബ്ദുറഹ്മാൻ കടമ്പള, എ.എച്ച്. മുഹമ്മദ് ആദൂർ, എം.കെ. ഇബ്രാഹിം പൊവ്വൽ, സി.എ. ഹനീഫ ചെങ്കള, ശാഫി പള്ളത്തടുക്ക, ശിഹാബ് റഹ്മാനിയ നഗർ, സൈനുദ്ദീൻ തുരുത്തി, ബി.കെ. ഹംസ ആലൂർ, യൂസഫ് പാച്ചാണി, എം.എസ്. ഷുക്കൂർ, എ.എച്ച്. അബ്ദുല്ല, അഹ്മദ് തൈവളപ്പ്, നൗഷാദ് ചെർക്കള, നാസർ ബേർക്ക, ഗഫൂർ പച്ചമ്പള, ആരിഫ് കരിപ്പൊടി, മൊയ്തീൻകുഞ്ഞി ധർമത്തടുക്ക എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.