ബൈക്കും പാചക സിലിണ്ടറും കവർന്നു

കാസർകോട്: വീടിൻെറ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും അടുക്കള ഭാഗത്ത് വെച്ചിരുന്ന ഗ്യാസ് സിലിണ്ടറും മോഷണം പോയി. ചൗക്കി അർജാൽ മയിൽപ്പാറയിലെ ലത്തീബിൻെറ വീട്ടിലാണ് കവർച്ച നടന്നത്. ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് സംഭവമെന്ന് കരുതുന്നു. ലത്തീബിൻെറ സഹോദരൻ മുഹമ്മദ് ഷുഹൈലിൻെറ സുസുക്കി ബൈക്കും അടുക്കള ഭാഗത്ത് പുറത്ത് ഫിറ്റ് ചെയ്തിരുന്ന പാചക വാതക സിലിണ്ടറുമാണ് കവർന്നത്. ലത്തീബിൻെറ മാതാപിതാക്കളും സഹോദരങ്ങളുമാണ് വീട്ടിൽ താമസിക്കുന്നത്. സമീപത്തെ വീടിനു പുറത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ കവർച്ചാദൃശ്യം പതിഞ്ഞിട്ടുണ്ട്. സ്കൂട്ടറിലെത്തിയ രണ്ടുപേർ സിലിണ്ടർ സ്കൂട്ടറിൽ കയറ്റുകയും, വീട്ടുമുറ്റത്തെ സ്കൂട്ടർ തള്ളിക്കൊണ്ടുപോവുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. കാസർകോട്‌ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.