കാഞ്ഞങ്ങാട്: അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പതിനൊന്നാം വാർഡ് ജനശ്രീ കമ്മിറ്റിയുടെ സഹകരണത്തോടെ കോവിഡ് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. അജാനൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് തണ്ണോട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. വി.എം. ദിനേശൻ അധ്യക്ഷത വഹിച്ചു. സുകുമാരൻ ആനന്ദാശ്രമം, കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് ചന്ദ്രബാബു, യൂത്ത് കോൺഗ്രസ് യൂനിറ്റ് പ്രസിഡൻറ് അനൂപ് മാവുങ്കാൽ, സുമേഷ് മാവുങ്കാൽ, പ്രകാശൻ മാവുങ്കാൽ, കിരൺ മാവുങ്കാൽ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡൻറ് രാഹുൽ രാംനഗർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.