കാറ്റിലും മഴയിലും വീട് തകർന്നു

നീലേശ്വരം: പടന്നക്കാട് കരുവളത്ത് ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കരുവളത്തെ ബിജുവിൻെറ വീടാണ് തകർന്നത്. ഞായറാഴ്ച പുലര്‍ച്ച 2.30ഒാടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം. വീടിൻെറ മേൽക്കൂര പൂര്‍ണമായും നിലംപൊത്തി. ഈ സമയം വീട്ടില്‍ ബിജുവിൻെറ ഭാര്യയും രണ്ടു കുട്ടികളും അമ്മയും സഹോദരിയും ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയതിനാൽ എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പടം: NLR_veed thakarnnu പടന്നക്കാട് കരുവളത്ത് ശക്തമായ കാറ്റിലും മഴയിലും തകർന്ന ബിജുവിൻെറ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.