കാസര്‍കോട്: ഞായറാഴ്ച ജില്ലയില്‍ 10 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എല്ലാവരും മഹാരാഷ്ട്രയില്‍നിന്ന് വന്ന പുരുഷന്മാരാണ്. നാലു മംഗല്‍പാടി പഞ്ചായത്ത് സ്വദേശികള്‍, മധൂര്‍, പൈവളിഗെ പഞ്ചായത്ത് സ്വദേശികളായ രണ്ടുപേര്‍ വീതം, കാസര്‍കോട് നഗരസഭ, മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ ഓരോരുത്തര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് പറഞ്ഞു. മേയ് 27ന് ബസില്‍ തലപ്പാടിയില്‍ വന്ന 59 വയസ്സുള്ള മൊഗ്രാല്‍പുത്തുര്‍ സ്വദേശി, ഒരു ടാക്‌സി കാറില്‍ ഒരുമിച്ച് മേയ് 24ന് തലപ്പാടിയിലെത്തിയ 43ഉം 40ഉം വയസ്സുള്ള പൈവളിഗെ സ്വദേശികള്‍, മേയ് 24ന് ബസില്‍ വന്ന 30 വയസ്സുള്ള കാസര്‍കോട് നഗരസഭ സ്വദേശി, മേയ് 27ന് ബസില്‍ ഒരുമിച്ച് വന്ന മംഗല്‍പാടി സ്വദേശികളായ 64ഉം 27ഉം വയസ്സുള്ളവര്‍, മേയ് 15ന് ബസില്‍ വന്ന 23 വയസ്സുള്ള മംഗല്‍പാടി സ്വദേശി, മേയ് 27ന് ട്രെയിനില്‍ വന്ന് ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 51 വയസ്സുള്ള മംഗല്‍പാടി സ്വദേശി, മേയ് 24ന് ബസില്‍ വന്ന ബന്ധുക്കളായ 23, 27 വയസ്സുള്ള മധൂര്‍ പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കാണ് കോവിഡ്–19 സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേര്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലും മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായിരുന്നു. ദുബൈയില്‍നിന്നുവന്ന, മേയ് 20ന് രോഗം സ്ഥിരീകരിച്ച, 15 വയസ്സുള്ള, പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശിക്ക് രോഗം ഭേദമായി. വീടുകളില്‍ 3083 പേരും ആശുപത്രികളില്‍ 608 പേരുമുള്‍പ്പെടെ 3691 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 7117 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ഇതുവരെ പരിശോധനക്കയച്ചത്. 6105 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണ്. 520 സാമ്പിളുകളുടെ പരിശോധനഫലം ലഭിക്കാനുണ്ട്. 226 പേര്‍ ഞായറാഴ്ച നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. പുതുതായി ആശുപത്രിയിലും വീടുകളിലുമായി 322 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.