ആദരവാണ്​ ഈ ചിത്രങ്ങൾ

കാഞ്ഞങ്ങാട‌്: കോവിഡ‌് മഹാമാരിക്കെതിരെ പോരാടുന്ന സർക്കാറിനും ആരോഗ്യപ്രവർത്തകർക്കും പൊലീസ‌് സേനക്കും സന്നദ്ധപ്രവർത്തകർക്കും ആദരവർപ്പിച്ച‌് ബ്രഷ‌്റൈറ്റിങ് ആർടിസ‌്റ്റ‌് അസോസിയേഷൻ ജില്ല കമ്മിറ്റി കാഞ്ഞങ്ങാട‌് നഗരസഭയുടെ കോട്ടച്ചേരി ബസ‌്സ‌്റ്റാൻഡ‌് കെട്ടിട ചുവരിൽ വരച്ച ചിത്രാദരം നാടിന‌് സമർപ്പിച്ചു. ബസ‌്സ‌്റ്റാൻഡിൻെറ പ്രവേശനകവാടത്തിലെ ചുവരിൽ 20 അടി വീതിയിലും 40 അടി ഉയരത്തിലുമായി അസോസിയേഷൻ പ്രവർത്തകരായ 40 കലാകാരന്മാർ നാലു ദിവസങ്ങളായിട്ടാണ‌് ചിത്രാദരം പൂർത്തിയാക്കിയത‌്. കേരളത്തിലെ 14 ജില്ലകൾ, കൊവിഡ‌് പ്രതിരോധ ക്യാപ‌്റ്റൻ മുഖ്യമന്ത്രി, ജില്ല കലക‌്ടർ, ആരോഗ്യപ്രവർത്തകർ, പൊലീസ‌്സേന, ഫയർസർവിസ‌് എന്നീ ചിത്രങ്ങൾ 8000 സ‌്ക്വയർ ഫീറ്റ‌് വിസ‌്തൃതിയുള്ള ചുവരിൽ ആലേഖനം ചെയ‌്തിട്ടുണ്ട‌്. കാൽലക്ഷം രൂപയുടെ പെയിൻറും ബ്രഷും ഇതിനായി ചെലവിട്ടു. നഗരസഭ ചെയർമാൻ വി.വി. രമേശൻ ചിത്രം നാടിന് സമർപ്പിച്ചു. പല്ലവ നാരായണൻ അധ്യക്ഷത വഹിച്ചു. ഹെഡ് നഴ്സ് എ. ഷീജ, അഗ്നിശമനസേനാ സ്റ്റേഷൻ ഓഫിസർ കെ.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.