കാട്ടാനകളെ തടയാൻ ചീങ്കണ്ണിപ്പുഴയിലും ഇരുമ്പുവേലി

കേളകം: കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ കടക്കാതിരിക്കാൻ വളയഞ്ചാലിലെ ചീങ്കണ്ണിപ്പുഴയിലും വനംവകുപ്പ് ഇരുമ്പുവേലി നിർമിച്ചു. ആറളം വനത്തി​െൻറ വളയഞ്ചാൽ മുതൽ അടക്കാത്തോട് വരെ പത്ത് കിലോമീറ്റർ ദൂരത്തിൽ ആനമതിൽ പൂർത്തിയാവുന്നതോടെ ചീങ്കണ്ണിപ്പുഴയിലൂടെ കാളികയം, ആറളം ഫാം, കണിച്ചാർ ഭാഗങ്ങളിലേക്കുള്ള കാട്ടാനകളുടെ പ്രവേശനം തടയാനാണ് പുഴയിൽ ഇരുമ്പുവേലി സ്​ഥാപിച്ചത്. ആറളം വന്യജീവിസങ്കേതത്തി​െൻറ പ്രവേശനകവാടത്തോട് ചേർന്ന് വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴക്ക് കുറുകെ ഇരുമ്പ് സ്​ഥാപിച്ചതോടെ പ്രദേശത്തെ കാട്ടാനശല്യത്തിനും ശമനമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.