ചെങ്കള പഞ്ചായത്ത് മൂന്നാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച റംസീന അഷ്റഫ്
ചെങ്കള: ചെങ്കള പഞ്ചായത്ത് മൂന്നാം വാർഡ് നെല്ലിക്കട്ടയിൽ പൊതു സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച റംസീന അഷ്റഫിന് വൻ വിജയം. യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ച 659 വോട്ടിനെതിരെ 807 വോട്ട് നേടി 148 വോട്ടിന്റെ ഭൂരിപക്ഷത്തിൽ റംസീന വിജയിക്കുകയായിരുന്നു. ബി.ജെ.പി 269 വോട്ട് നേടി മുസ് ലിം ലീഗിന് ഏറെ സ്വാധീനമുള്ളതും കാലങ്ങളായി മത്സരിക്കുന്നതുമായ നെല്ലിക്കട്ട വാർഡ് കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ ഘടകങ്ങളിൽപെട്ട നേതാക്കളും പ്രവർത്തകരും മാറിനിന്നിരുന്നു.
2015ലെ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗിന്റ സ്ഥാനാർഥിക്കെതിരെ റെബലായിനിന്ന് വിജയിച്ച കോൺഗ്രസ് നേതാവിനെ അനൂകൂലിക്കുന്നവരിൽനിന്നുതന്നെ ഇപ്പോൾ സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചതിൽ പ്രതിഷേധിച്ച് നെല്ലിക്കട്ട ടൗൺ മുസ് ലിം ലീഗ് പ്രസിഡന്റ് കെ.ഡി. അഷ്റഫിന്റെ ഭാര്യ റംസീനയെ ലീഗ് പ്രവർത്തകർ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.