അക്രമത്തിൽ പരിക്കേറ്റവർ
കാഞ്ഞങ്ങാട് : തദ്ദേശതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ യുവാക്കളുടെ കൈകാലുകൾ തല്ലിയൊടിച്ച ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഐ.എൻ.എൽ പ്രവർത്തകരെ ആക്രമിച്ച മുസ് ലിം ലീഗ് പ്രവർത്തകർ കെ.എ. അസീസ് (33), പള്ളിക്കരയിലെ അൻവാസ് (30) എന്നിവർക്ക് നേരെയായിരുന്നു അക്രമം.
ബേക്കൽ സ്വദേശികളായ ഗഫൂർ, സുബൈർ, ഹമീദ്, റിഫായി, ഹമീദ് കാരയിൽ, മുസ്താഖ് എന്നിവർക്കെതിരെ കേസെടുത്തു. 13ന് വൈകീട്ട് പള്ളിക്കര ജങ്ഷനിൽ വെച്ചാണ് ആക്രമണം. രാഷ്ട്രീയ വിരോധം മൂലം ഇരുമ്പ്, മരവടികൾ കൊണ്ട് ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.