കാഞ്ഞങ്ങാട്: നഗരത്തിന് തണലേകാൻ മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നുള്ള കെ.എസ്.ടി.പി അധികൃതരുടെ ഉറപ്പ് പ്രാവർത്തികമാകുമോയെന്ന് കണ്ടറിയണം. നോർത്ത് കോട്ടച്ചേരി മുതൽ േഹാസ്ദുർഗ് വരെ മരങ്ങൾ വെച്ചുപിടിപ്പിക്കാനായി നിലവിൽ ഒരുസ്ഥലവും വിട്ടുനൽകിയിട്ടില്ലെന്നാണ് യാഥാർഥ്യം. അതേസമയം, നഗരത്തിൽ മാത്രം 2700 മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നാണ് കെ.എസ്.ടി.പി പറയുന്നത്. നഗരത്തിൽ കെ.എസ്.ടി.പി റോഡ് പണി നടക്കുേമ്പാൾ മരത്തൈകൾക്കായി സ്ഥലം വിടണമെന്ന് ഇന്നലെ നടന്ന യോഗത്തിൽ തണൽ കൂട്ടായ്മയും നഗരസഭയും കെ.എസ്.ടി.പി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഒാവുചാൽ നിർമാണവും സർവിസ് റോഡ് നിർമാണവുമൊക്കെ കഴിഞ്ഞാൽ മരങ്ങൾ എവിടെ വെച്ചുപിടിപ്പിക്കുമെന്ന ആശങ്ക എൻജിനീയർമാർക്കുണ്ട്. മരങ്ങൾ വെച്ചുപിടിപ്പിച്ചാൽതന്നെ ഇവ ആര് പരിപാലിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഓവുചാലിന് തൊട്ട് ടാര്‍ ചെയ്യുകയാണ് ഇപ്പോൾ. മരം നടാനായി ഒരിഞ്ച് സ്ഥലംപോലും വിടാത്തരൂപത്തിലാണ് ഇതുവരെ പ്രവൃത്തി നടന്നത്. സർവിസ് റോഡുകൾ ടാർ ചെയ്യുേമ്പാൾ മരം നടാനുള്ള സ്ഥലം അടയാളമിട്ട് ഒഴിവാക്കി അവിടെ മരം നട്ട് സംരക്ഷിക്കുമെന്നാണ് കെ.എസ്.ടി.പി പറയുന്നത്. വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ മരം നട്ടുപിടിപ്പിക്കാൻ എല്ലാ വ്യാപാരികളും സമ്മതിക്കുമോ എന്ന ആശങ്കയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.