കാസർകോട്: വയനാട് വൈത്തിരി വില്ലേജിലെ റിസോർട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുദിയക്കാൽ മഞ്ചേഷിെൻറ മരണം സംബന്ധിച്ച് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മരണപ്പെട്ട മഞ്ചേഷിെൻറ മാതാവും ആക്ഷൻ കമ്മിറ്റി കൺവീനറും സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് ജില്ല ക്രൈംബ്രാഞ്ചിനെ അന്വേഷണം നടത്താൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വൈത്തിരി പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം സി.ബി.സി.െഎ.ഡിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മഞ്ചേഷിെൻറ മാതാവ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ തീർപ്പ് കൽപിച്ചിട്ടില്ലാത്തതിനാൽ അന്വേഷണത്തിെൻറ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.