ബദിയടുക്ക പഞ്ചായത്ത് ഓഫിസിൽ ഉദ്യോഗസ്ഥരില്ല: ജനപ്രതിനിധികൾ ഡി.ഡി.പി ഓഫിസ് ഉപരോധിച്ചു

ബ​ദി​യ​ടു​ക്ക: പ​ഞ്ചാ​യ​​ത്ത്​ ഒാ​ഫി​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ഴി​വ്​ നി​ക​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​എ​ൻ. കൃ​ഷ്​​ണ​ഭ​ട്ടി​​െൻറ ​നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ഡി.​ഡി.​പി ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു.അ​ക്കൗ​ണ്ട​ൻ​റ്, ഹെ​ഡ് ക്ല​ർ​ക്ക്, അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി, ര​ണ്ട്​ ക്ല​ർ​ക്കു​മാ​ർ എ​ന്നി​വ​രു​ടെ​ ഒ​ഴി​വാ​ണു​ള്ള​ത്. സെ​ക്ര​ട്ട​റി ലീ​വി​ലാ​ണ്. ഇ​തോ​ടെ ഓ​ഫി​സ്​ സ്​​തം​ഭ​നാ​വ​സ്​​ഥ​യി​ലാ​ണ്. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സൈ​ഫു​ന്നി​സ, സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ അ​ൻ​വ​ർ ഓ​സോ​ൺ, ശ്യാം​പ്ര​സാ​ദ് മാ​ന്യ, ചെ​യ​ർ​പേ​ഴ്​​സ​ൻ സ​ബാ​ന, അം​ഗ​ങ്ങ​ളാ​യ ഡി. ​ശ​ങ്ക​ര​ൻ, മു​നീ​ർ ചെ​ടേ​ക്കാ​ൽ, ജ​യ​ശ്രീ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.