കാസർകോട്: മൊബൈൽ ഫോണിലൂടെ ലഭിച്ച വ്യാജ സമ്മാന സന്ദേശം വിശ്വസിച്ച് തപാൽ ചാർജായി 3250 രൂപ അയച്ചുകൊടുത്ത ഒാേട്ടാഡ്രൈവർക്ക് ലഭിച്ചത് 10 രൂപ പോലും വിലയില്ലാത്ത ലോക്കറ്റുകൾ. മധൂർ കന്യപ്പാടിയിലെ ഓട്ടോറിക്ഷ ഡ്രൈവർ ഉദയനാണ് കബളിപ്പിക്കപ്പെട്ടത്. മൊബൈൽ ഉപയോഗിച്ച് നടത്തിയ നറുക്കെടുപ്പിൽ 13,000 രൂപ വിലയുള്ള സാംസങ് ഗാലക്സി ഫോണ്‍ സമ്മാനമായി ലഭിക്കാൻ അർഹനായിട്ടുണ്ടെന്നും ഇത് അയച്ചുകൊടുക്കാൻ തപാൽ ചെലവിനായി 3250 രൂപ നൽകണമെന്നുമായിരുന്നു സന്ദേശം. സന്ദേശം ലഭിച്ച നമ്പറിലേക്ക് തിരികെ വിളിച്ചപ്പോൾ വിശ്വാസ്യത വർധിപ്പിക്കുന്ന രീതിയിലായിരുന്നു മറുപടി. സമ്മാനം ഉറപ്പാക്കിയ ഉദയൻ, സന്ദേശമയച്ചവർ ആവശ്യപ്പെട്ടതുേപാലെ തപാൽ ചെലവിനായി 3250 രൂപയും വിലാസവും അയച്ചുകൊടുത്തു. ദിവസങ്ങൾക്കുശേഷം തപാലിൽ എത്തിയ പാർസൽ അഴിച്ചുനോക്കിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. സ്വർണനിറം പൂശിയ രണ്ട് ലോക്കറ്റുകൾ മാത്രമാണ് പാർസലിൽ ഉണ്ടായിരുന്നത്. 918882654242, 9311988488 എന്നീ നമ്പറുകളിൽ നിന്നാണ് സമ്മാനം വാഗ്ദാനം ചെയ്ത് സന്ദേശം ലഭിച്ചത്. ഇൗ ഫോൺ നമ്പറുകളിലേക്ക് തിരികെ വിളിച്ചപ്പോൾ സ്വിച്ച് ഒാഫ്. ദിവസങ്ങൾക്കുശേഷം വീണ്ടും വിളിച്ചപ്പോൾ സംഭവവുമായി ബന്ധമില്ലാത്ത രീതിയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശബ്ദം മാറിമാറി കേള്‍ക്കുന്നതായും ഉദയന്‍ പറയുന്നു. വിളിച്ചവരുടെ വിലാസമോ മറ്റു വിവരങ്ങളോ അറിയാത്തതിനാൽ ആർക്കെതിരെ പരാതി നൽകണമെന്നറിയാത്ത അവസ്ഥയിലാണ് ഇയാൾ. മൊബൈൽ ഫോൺ, ഇ ^മെയിൽ സന്ദേശങ്ങൾ വഴി സമ്മാനങ്ങൾ ലഭിച്ചതായും വൻതുകയുടെ സ്വത്തിന് അവകാശികളായതായും തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ആളുകൾ വീണ്ടും ഇത്തരം കെണികളിൽ ചെന്നുവീഴുന്നത് തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.