അനധികൃത മണല്‍ കടത്ത്: രണ്ട് ലോറി പിടികൂടി

ബദിയടുക്ക: കര്‍ണാടകയില്‍നിന്ന് അനധികൃതമായി കടത്തിവരുന്ന മണല്‍ പിടികൂടാന്‍ പൊലീസ് റെയ്ഡ് ശക്തമാക്കി. വ്യാഴാഴ്ച വൈകീട്ട് നീര്‍ച്ചാല്‍ കിളിംഗാറില്‍നിന്നും വെള്ളിയാഴ്ച പുലര്‍ച്ചെ പുതുക്കോളിയില്‍നിന്നും രണ്ട് മണല്‍ ലോറി പൊലീസ് പിടികൂടി. കര്‍ണാടക സ്വദേശികളായ മുഹമ്മദ് ബഷീര്‍ (38), മുഹമ്മദ് സമീര്‍ (31) എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മരപ്പൊടി എന്ന വ്യാജേന വ്യാപകമായി അനധികൃത മണല്‍ കടത്തുന്നതായി കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതത്തേുടര്‍ന്നാണ് പൊലീസ് നടപടി ശക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.