പിലിക്കോട് ഡിവിഷൻ സ്ഥാനാർഥികളായ എം. മനുവും
കരിമ്പിൽ കൃഷ്ണനും കഴകത്തിൽ ഊണ് കഴിക്കുന്നു
Posted On
date_range Updated On
date_range പ്രചാരണത്തിനിടെ ‘ഒരുമിച്ചുണ്ട്’ സ്ഥാനാർഥികൾ
തൃക്കരിപ്പൂർ: പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെ സ്ഥാനാർഥികൾ ഉച്ചയൂണിന് കഴകത്തിൽ ഒരുമിച്ചെത്തിയത് കൗതുകമായി. കാസർകോട് ജില്ല പഞ്ചായത്ത് പിലിക്കോട് ഡിവിഷൻ ഇടതുമുന്നണി സ്ഥാനാർഥി എം. മനു, യു.ഡി.എഫ് സ്ഥാനാർഥി കരിമ്പിൽ കൃഷ്‌ണൻ എന്നിവരാണ് തൃക്കരിപ്പൂർ കണ്ണമംഗലം കഴകത്തിലെത്തിയത്.
കളിയാട്ട മഹോത്സവം നടക്കുന്നതറിഞ്ഞാണ് ഇരുവരും പ്രവർത്തകർക്കൊപ്പം കഴകത്തിലെത്തിയത്. ഉച്ചയായതിനാൽ പ്രചാരണത്തിന് ഇടവേള നൽകി ഇരുവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.