തരിശുഭൂമിയില്‍ നൂറുമേനി കൊയ്ത് ദേശാഭിമാനി സ്വയംസഹായ സംഘം

കാഞ്ഞങ്ങാട്: രാവണീശ്വരം മാക്കിയില്‍ ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ദേശാഭിമാനി പുരുഷ സ്വയംസഹായ സംഘത്തിന്‍െറ നേതൃത്വത്തില്‍ മാക്കി നടുവയലിലെ ഒരേക്കറിലധികം വരുന്ന തരിശുഭൂമിയില്‍ ചെയ്ത നെല്‍കൃഷി വിളവെടുത്തു. മാക്കിയിലെ കര്‍ഷകരായ കെ.വി. രാഘവന്‍, ഗണേശന്‍, തമ്പാന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍, മാധവന്‍ എന്നിവരുടെ നിര്‍ദേശങ്ങളും സംഘം പ്രവര്‍ത്തകരുടെ കൂട്ടായ്മയും ഒത്തുചേര്‍ന്നപ്പോഴാണ് നൂറുമേനി കൊയ്യാനായത്. ഭാവിയില്‍ ജൈവപച്ചക്കറി കൃഷിയില്‍ സജീവമാകാന്‍വേണ്ടിയുള്ള ഒരുക്കത്തിലാണ് സംഘം പ്രവര്‍ത്തകര്‍. നെല്‍കൃഷിയുടെ വിളവെടുപ്പ് ജില്ലാപഞ്ചായത്ത് മെംബര്‍ കേളുപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി. ദാമോദരന്‍, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കരുണാകരന്‍ കുന്നത്ത്, വാര്‍ഡ് മെംബര്‍ ടി. ശാന്തകുമാരി, ബ്ളോക് കൃഷി ഡയറക്ടര്‍ ഓഫിസര്‍ സജിനി മോള്‍, അജാനൂര്‍ കൃഷി ഓഫിസര്‍ ആര്‍ജിത, അജാനൂര്‍ കൃഷി ഡയറക്ടര്‍ ശൈലജ, മെംബര്‍ രജിത, ടി.സി. ദാമോദരന്‍ മാസ്റ്റര്‍, സി.എം. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി പി. പ്രകാശന്‍ സ്വാഗതവും കെ.വി. രാഘവന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.