വാഴക്കോട്ട് വനപാലകർ കാമറ ട്രാപ് സ്ഥാപിക്കുന്നു
കാഞ്ഞങ്ങാട്: മടിക്കൈ വാഴക്കോട് ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടെന്ന വിവരത്തെ തുടർന്ന് ആർ.ആർ.ടി സ്ഥലത്തെത്തി പരിശോധന നടത്തി. കാമറ ട്രാപ്പ് സ്ഥാപിച്ചു.
പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫിസർ കെ. രാഹുൽ അറിയിച്ചു. തൊട്ടടുത്ത പ്രദേശമായ കാരാക്കോട്ടും പുലിയെ കണ്ടിരുന്നു. റബർ ടാപ്പിങ് തൊഴിലാളികളാണ് പുലർച്ചെ റോഡ് മുറിച്ചുകടന്ന പുലിയെ കണ്ടത്. മാസങ്ങളായി ഈ ഭാഗങ്ങളിൽ പുലി സാന്നിധ്യമുണ്ട്.
ആഴ്ചകൾക്ക് മുമ്പ് ഇതേ പ്രദേശത്തിനടുത്ത് കൊടവലത്ത് പുലി കുളത്തിൽ വീണതിനെ തുടർന്ന് വനപാലകർ പിടികൂടിയിരുന്നു. ഇതിനുശേഷവും പുലിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.