ജില്ലയില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

കാസർകോട്: സ്‌പെഷല്‍ ഇന്റന്‍സിവ് റിവിഷനുശേഷം ജില്ലയിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ജില്ലയിലെ 94.72 ശതമാനം പേരെ എസ്.ഐ.ആര്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു. 10,21,345 പേരാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടത്. ജില്ലയിലെ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും ബി.എല്‍.എ, ബി.എല്‍.ഒമാരും കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, എസ്.സി-എസ്.ടി പ്രമോട്ടര്‍മാര്‍ തുടങ്ങി നിരവധി പേര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി.

എസ്.ഐ.ആര്‍ പ്രലര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തനെന്നും കലക്ടര്‍ പറഞ്ഞു. കരട് പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും 2026 ജനുവരി 22വരെ ഉന്നയിക്കാം. ഫെബ്രുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.പേര് ചേര്‍ക്കുന്നതിന് ഫോറം 6 പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു.മരിച്ച 18,386 പേരും ബന്ധപ്പെടാന്‍ കഴിയാത്ത 13,689 പേരും സ്ഥലംമാറിപ്പോയ 20,459 പേരും രണ്ട് തവണ പേരുള്ള 2571 പേരും മറ്റ് വിഭാഗത്തില്‍ 1806 പേരുമായി ജില്ലയിലെ 56,911 പേര്‍ എസ്.ഐ.ആറില്‍ ഉള്‍പ്പെട്ടിട്ടില്ല. 5.28 ശതമാനം പേരാണ് ഇത്തരത്തില്‍ എസ്.ഐ.ആറിന്റെ ഭാഗമാകാത്തത്.

Tags:    
News Summary - Draft voter list published in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.