കോ​ട്ടി​ക്കു​ള​ത്ത് റെ​യി​ൽ​പാ​ള​ത്തി​ൽ ക​ണ്ട സ്ലാ​ബ്

റെയിൽ പാളത്തിന് മുകളിൽ കോൺക്രീറ്റ് സ്ലാബ്

കാഞ്ഞങ്ങാട്: റെയിൽ പാളത്തിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് വെച്ചനിലയിൽ കണ്ടെത്തി. കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന് തെക്കുഭാഗത്തുള്ള ട്രാക്കിലാണ് സ്ലാബ് വെച്ചനിലയിൽ കണ്ടത്. ശനിയാഴ്ച രാത്രി 8.25നാണ് സംഭവം. ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണമാരംഭിച്ചു. റെയിൽവേ പൊലീസും ബേക്കൽ പൊലീസും സ്ഥലത്തെത്തി.

ഇതുവഴി പോയവരാണ് സംഭവം കണ്ട് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ആർ.പി.എഫ് ഉൾപ്പെടെ സ്ഥലത്തെത്തുകയായിരുന്നു. ട്രെയിൻ എത്തും മുമ്പ് സംഭവം കണ്ടത് ഭാഗ്യമായി. എന്നാൽ, അട്ടിമറിസാധ്യത പൊലീസ് തള്ളിക്കളയുന്നു. കാഞ്ഞങ്ങാട് ഭാഗത്ത് മാനസികവിഭ്രാന്തി പ്രകടിപ്പിച്ച് കാണാറുള്ള രോഗിയെ രാവിലെ ഈഭാഗത്ത് കണ്ടവരുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. അയാളാണോ ഇത് വെച്ചതെന്നും പൊലീസ് പരിശോധിക്കുന്നു.

Tags:    
News Summary - Concrete slab over rail tracks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.