പ്രതീകാത്മക ചിത്രം

റബർ തോട്ടത്തിൽ പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികൾ

കാഞ്ഞങ്ങാട്: മടിക്കൈ കാരക്കോട് പുലിയെ കണ്ടതായി വിവരം. കാനത്തിലെ റബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം രാവിലെ റബർ ടാപ്പിങ് തൊഴിലാളികളാണ് പുലിയെ കണ്ടത്. തോട്ടത്തിന് സമീപത്തുകൂടി ഓടിപ്പോകുന്നതാണ് കണ്ടത്. ഇതോടെ പ്രദേശം ഭയപ്പാടിലായി.

രണ്ടുദിവസം മുമ്പ് ഏച്ചിക്കാനം മുത്തപ്പൻ തറയിലും പുലിയെ കണ്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് പുലിസാന്നിധ്യമുണ്ടെന്നു തന്നെയാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Tapping workers report seeing a leopard in a rubber plantation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.