വിലക്കയറ്റമില്ല; മയ്യിച്ചയിലെ ഹോട്ടലുകള്‍ ഏവര്‍ക്കും പ്രിയങ്കരം

ചെറുവത്തൂര്‍: പലഹാരം ഏതുമാകട്ടെ, മയ്യിച്ചയിലെ ഹോട്ടലുകളില്‍ അഞ്ചുരൂപ നല്‍കിയാല്‍ മതി. 10 രൂപ മുടക്കിയാല്‍ ചായയും പലഹാരവും കിട്ടും എന്നര്‍ഥം. ദിനംതോറും ഹോട്ടല്‍ ഭക്ഷണത്തിന് വിലക്കയറ്റം ഉണ്ടാകുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്രയമായിത്തീരുകയാണ് മയ്യിച്ചയിലെ ഹോട്ടലുകള്‍. ചെറുവത്തൂരിലെ മയ്യിച്ച വയല്‍ക്കരയിലെ ഹോട്ടലുകളാണ് ഭക്ഷണത്തിന് ന്യായവില മാത്രം ഈടാക്കി നാട്ടുകാരുമായി സഹകരണം പങ്കിടുന്നത്. നേന്ത്രപ്പഴത്തിന് വന്‍ വിലക്കയറ്റം ഉണ്ടായിട്ടും പഴംപൊരിയുടെ വില അഞ്ചില്‍നിന്ന് ഉയര്‍ത്തിയിട്ടില്ല. പുട്ട്, ദോശ, മറ്റ് എണ്ണപലഹാരങ്ങളുടെയും വില ഇതുപോലെതന്നെ. തൊട്ടടുത്ത ടൗണുകളില്‍ ചായക്ക് എട്ടും ഒമ്പതും രൂപയും പലഹാരത്തിന് തോന്നിയ വിലയും ഈടാക്കുമ്പോഴാണ് മയ്യിച്ചയില്‍ വിലക്കുറവില്‍ ഭക്ഷണം ലഭ്യമാക്കുന്നത്. മറ്റിടങ്ങളില്‍ ഹോട്ടല്‍ ഭക്ഷണത്തിനുണ്ടാകുന്ന വിലക്കയറ്റം മയ്യിച്ചയിലെ വ്യാപാരികള്‍ ശ്രദ്ധിക്കാറില്ളെന്ന് മയ്യിച്ചയില്‍ പുതുതായി പണിയുന്ന റെയില്‍വേ അണ്ടര്‍ പാസേജിന്‍െറ കിഴക്കുവശത്ത് വര്‍ഷങ്ങളായി ഹോട്ടല്‍ നടത്തുന്ന കനിക്കീല്‍ കുഞ്ഞിരാമന്‍ പറയുന്നു. വയല്‍ക്കര മയ്യിച്ച ഭഗവതി ക്ഷേത്രം പരിസരത്ത് ഹോട്ടല്‍ നടത്തുന്ന കെ.കെ. പ്രഭാകരന്‍, കൂടാതെ പി. രവി, പി.കെ. കണ്ടക്കോരന്‍, എം.വി. കൃഷ്ണന്‍, വി.വി. രാമന്‍ തുടങ്ങിയവരും ഇതേ നിലപാടുകാരാണ്. വിലക്കുറവിനൊപ്പം മയ്യിച്ചയിലെ ഹോട്ടലുകളിലെ ഉച്ചഭക്ഷണവും പ്രസിദ്ധമായതിനാല്‍ വിദൂരങ്ങളില്‍നിന്നുപോലും ആളുകള്‍ തേടിയത്തൊറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.