യുവാക്കള്‍ക്ക് വഴികാട്ടിയായി സംരംഭകത്വ ശില്‍പശാല

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്‍െറ നൂറ് ദിന കര്‍മപദ്ധതിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ബേഡഡുക്ക ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡുമായി സഹകരിച്ച് നടത്തിയ യുവസംരംഭകത്വ ശില്‍പശാല പുതിയ തൊഴില്‍ അവസരങ്ങള്‍ തേടുന്നവര്‍ക്ക് വഴികാട്ടിയായി. സാമൂഹിക പ്രതിബദ്ധതയോടെ അവനവന്‍െറ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയാറുള്ളവര്‍ക്ക് മികച്ച സംരംഭകരാകാന്‍ സാധിക്കുമെന്ന് ശില്‍പശാലയില്‍ വിഷയം അവതരിപ്പിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പെര്‍ളടുക്കം ടാഷ്കോ കോമ്പൗണ്ടില്‍ എ.ഡി.എം കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എം. നാരായണന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. രമണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. ശാന്തകുമാരി, എ. മാധവന്‍, എം. സുകുമാരന്‍, പഞ്ചായത്ത് അംഗങ്ങളായ വി. ദിവാകരന്‍, പഞ്ചായത്ത് സെക്രട്ടറി എം.കെ. സവിത എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍ സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ വിനോദന്‍ പൃത്തിയില്‍ നന്ദിയും പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി. രാജേന്ദ്രന്‍, അഹമ്മദാബാദ് ഇ.ഡി.ഐ പ്രോജക്ട് ഓഫിസര്‍ രാജന്‍ ടി. നായര്‍ എന്നിവര്‍ ക്ളാസെടുത്തു. പഞ്ചായത്തംഗങ്ങളായ എം. ബാലന്‍, സി. കുഞ്ഞിക്കണ്ണന്‍, എം. ധന്യ, കൃപജ്യോതി, കെ. കൃഷ്ണന്‍, കൃഷ്ണവേണി, എം.വി. നഫീസ, ഇ. രജനി, പി.ആര്‍.ഡി അസിസ്റ്റന്‍റ് എഡിറ്റര്‍ എം. മധുസൂദനന്‍, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് എം. അനന്തന്‍, ടാഷ്കോ മാനേജിങ് പാര്‍ട്ണര്‍ എ.എം. അബ്ദുല്‍ ഖാദര്‍, യൂത്ത് കോഓഡിനേറ്റര്‍ ലോഹിതാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.