കോട്ടച്ചേരി നടപ്പാലത്തിന് നഗരസഭാ പദ്ധതി

കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ്സ്റ്റാന്‍ഡിനും ബസ് ബേക്കും സമാന്തരമായി നടപ്പാലം നിര്‍മിക്കാന്‍ നഗരസഭാ പദ്ധതി. കെ.എസ്.ടി.പി റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് നടപ്പാല നിര്‍മാണത്തിന്‍െറ പ്രവൃത്തി ആരംഭിക്കും. കെ.എസ്.ടി.പി റോഡ് തുറന്നു കൊടുക്കുന്നതോടെ വാഹന ബാഹുല്യവും വാഹനങ്ങളുടെ വേഗതയും വര്‍ധിക്കുമെന്നതിനാല്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും ബസ് ബേയിലേക്കും തിരിച്ചുമുള്ള കാല്‍നട ദുര്‍ഘടമാകുമെന്ന് ഉറപ്പാണ്. തീര്‍ത്തും സ്പോണ്‍സര്‍മാരുടെ സഹായത്തോടെ അരക്കോടി രൂപ ചെലവിലാണ് നടപ്പാലം പണിയുക. ലിഫ്റ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളുള്ള നടപ്പാലം രൂപ കല്‍പന ചെയ്തിരിക്കുന്നത് എന്‍ജിനീയര്‍ ആര്‍ക്കിടെക്റ്റ് ദാമോദരനാണ്. വിദേശത്തുള്ള രീതിയിലാണ് നടപ്പാലത്തിന്‍െറ രൂപകല്‍പന. നടപ്പാലം നിര്‍മിക്കുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിന്‍െറ മുഖച്ഛായ തന്നെ മാറും. ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവുകയും ചെയ്യും. ഇപ്പോള്‍ തന്നെ ബസ് സ്റ്റാന്‍ഡ് പരിസരം ജനബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ബസ് സ്റ്റാന്‍ഡിന് മുന്‍വശം സംസ്ഥാനപാതയില്‍ നിന്ന് റോഡ് മുറിച്ചു കടക്കാന്‍ യാത്രക്കാര്‍ പൊലീസ് സഹായം തേടുന്നുണ്ട്. സ്പോണ്‍സര്‍മാരെ കണ്ടത്തൊനുള്ള ശ്രമം നഗരസഭാധികൃതര്‍ തുടങ്ങിയിട്ടുണ്ട്. കെ.എസ്.ടി.പി റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്പോണ്‍സര്‍മാരെ കണ്ടത്തൊന്‍ കഴിയുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടല്‍. തീര്‍ത്തും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സ്പോണ്‍സര്‍ഷിപ്പിലാണ് നടപ്പാലം പ്രാവര്‍ത്തികമാക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.