കൊറക്കോട് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ മോഷണം പോയി

കാസര്‍കോട്: കൊറക്കോട് ദുര്‍ഗാപരമേശ്വരി മഹാകാളി ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരങ്ങള്‍ മോഷണംപോയി. ക്ഷേത്രത്തിന്‍െറ ഓടിളക്കി അകത്ത് കടന്നാണ് കവര്‍ച്ച. ചുറ്റമ്പലത്തിനകത്തെ മൂന്ന് ഭണ്ഡാരങ്ങളാണ് കവര്‍ന്നത്. ഇതില്‍ ഒന്ന് പിത്തളയിലും മറ്റുള്ളവ അലൂമിനിയത്തിലും തീര്‍ത്തവയാണ്. പതിനായിരത്തോളം രൂപ കാണിക്കയുണ്ടാകാറുണ്ടെന്ന് പറയുന്നു. ഞായറാഴ്ച രാവിലെ ചുറ്റമ്പലത്തിന്‍െറ വാതില്‍ തുറന്ന നിലയില്‍ കണ്ടതോടെയാണ് സംശയമുണ്ടായത്. ഉടന്‍ ക്ഷേത്രസ്ഥാനികരെ വിവരമറിയിച്ചു. സി.ഐ എം.പി. ആസാദ്, എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.