അനിശ്ചിതകാല സമരം 50ാം ദിവസം പിന്നിട്ടു

കാസര്‍കോട്: സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന്‍െറ സത്യാവസ്ഥ പുറത്തുകൊണ്ടുവരുക എന്ന മുദ്രാവാക്യവുമായി ഒപ്പുമരചോട്ടില്‍ സി.എം. ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും നടത്തിവരുന്ന അനിശ്ചിതകാല സമരം 50ാം ദിവസം പിന്നിട്ടു. കോരിചൊരിയുന്ന മഴയത്തും ഐക്യദാര്‍ഢ്യവുമായി നിരവധി മഹല്ലുകളും സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും എത്തുന്നുണ്ട്. കീഴൂര്‍ ജമാഅത്തും ഉദുമമണ്ഡലം യൂത്ത് ലീഗും ഒരവങ്കര യൂത്ത്ലീഗും സുബൈര്‍ ഉസ്താദ് സ്വലാത്ത് മജ്ലിസ് നാലാം മൈല്‍ കമ്മിറ്റി അംഗങ്ങളും എത്തിയതോടെ സമരപന്തല്‍ നിറഞ്ഞു. സി.എം. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. നാസര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഖലീല്‍ ഒരവങ്കര, ശംസുദ്ദീന്‍ തുരുത്തി, ഇക്ബാല്‍ കല്ലട്ര, മുത്തലി ഹാജി, ഷാഫി ഹാജി കീഴൂര്‍, എ.വൈ. അബ്ദുല്ല, ശൈഖ് ഹാജി, അഷ്റഫ് പള്ളിക്കണ്ടം, അഷ്റഫ് റഹ്മാനി, ഹുസൈന്‍ അബ്ദുല്ല, ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ് കുഞ്ഞി, ഹാരിസ് തൊട്ടി, അബ്ദുല്ല കൊളച്ചെപ്പ്, റഊഫ് ബായിക്കര, ജലാലുദ്ദീന്‍ ബുര്‍ഹാനി, അബ്ദുല്‍ ഖാദര്‍ സഹദി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും, ഇ. അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT