സ്ഥലം മാറ്റങ്ങള്‍ പിന്‍വലിക്കണം– എസ്.ഇ.യു

കാസര്‍കോട്: ഭരണമാറ്റത്തിന്‍െറ മറവില്‍ ഇടത് സര്‍വിസ് സംഘടനകളുടെ സമ്മര്‍ദഫലമായി ജീവനക്കാരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദൂര സ്ഥലങ്ങളിലേക്ക് വ്യാപകമായി സ്ഥലം മാറ്റുകയാണെന്ന് എസ്.ഇ.യു ആരോപിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് വകുപ്പില്‍ മാത്രം 15 ഓളം ജീവനക്കാരെയാണ് ജനറല്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ നടക്കുന്നതിനിടെ ചട്ടം ലംഘിച്ച് സ്ഥലം മാറ്റിയത്. പടന്ന പോലെയുള്ള പഞ്ചായത്തുകളില്‍ നിന്ന് മംഗല്‍പാടി, പൈവളികെ തുടങ്ങിയ വിദൂരപഞ്ചായത്തുകളിലേക്കാണ് മാറ്റിയത്. അന്യായമായ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കിയില്ളെങ്കില്‍ ജീവനക്കാരെ അണിനിരത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റേറ്റ് എംപ്ളോയീസ് യൂനിയന്‍ ജില്ലാകമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്‍റ് ഒ.എം. ഷഫീക്ക് അധ്യക്ഷത വഹിച്ചു. നാസര്‍ നങ്ങാരത്ത്, നൗഫല്‍ നെക്രാജെ, അബ്ദുറഹിമാന്‍, ടി.സലീം, ഷബീന്‍ ഫാരിസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. അന്‍വര്‍ സ്വാഗതവും ട്രഷറര്‍ കെ.എന്‍.പി. മുഹമ്മദലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT