ചളിയങ്കോട്ട് സുരക്ഷാ ഭിത്തി ഉയര്‍ത്തുന്ന ജോലി തുടങ്ങി

കാസര്‍കോട്: മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് വാഹന ഗതാഗതം നിര്‍ത്തിവെച്ച കാസര്‍കോട് -കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിന്‍െറ ഇരുവശത്തുമുള്ള മണ്‍ തിട്ട ബലപ്പെടുത്താന്‍ സുരക്ഷാ ഭിത്തി ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലി തുടങ്ങി. പാര്‍ശ്വഭിത്തി നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ നിര്‍ദേശിച്ചിരുന്നു. ബുധനാഴ്ച വൈകീട്ടാണ് ചളിയങ്കോട് പാലത്തിന് സമീപം കോട്ടരുവത്ത് രൂക്ഷമായ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്. മണ്ണിടിച്ചിലില്‍ ഈ ഭാഗത്തെ വീടുകള്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചു. ഇതേതുടര്‍ന്ന് കലക്ടര്‍ കെ.എസ്.ടി.പി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ശ്വഭിത്തി ഉയര്‍ത്തിക്കെട്ടാന്‍ തീരുമാനിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഗതാഗതം പുന:സ്ഥാപിക്കൂ. സംസ്ഥാന പാത വികസിപ്പിക്കുന്നതിന്‍െറ ഭാഗമായി ചളിയങ്കോട് റോഡിന്‍െറ ഇരുഭാഗങ്ങളിലും മണ്ണിടിയുന്നത് തടയാന്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും കരാറുകാര്‍ ജോലി പാതിവഴിയില്‍ നിര്‍ത്തി വെക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.