കൊല്ലത്തെ സ്ഫോടനം: കലക്ടറേറ്റില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

കാസര്‍കോട്: കൊല്ലം കലക്ടറേറ്റ് വളപ്പിലുണ്ടായ ബോംബ് സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ കാസര്‍കോട് കലക്ടറേറ്റിലും പരിസരങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബോംബ് കണ്ടത്തൊന്‍ പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ടിഫിയുടെ സഹായത്തോടെയാണ് കലക്ടറേറ്റ് ഉള്‍പ്പെട്ട സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടിലെ മുഴുവന്‍ കെട്ടിടങ്ങളിലും പരിസരങ്ങളിലും പരിശോധന നടത്തിയത്. കലക്ടറേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട റവന്യൂവകുപ്പിന്‍െറ കസ്റ്റഡിയിലുള്ള മണല്‍ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും പരിശോധിച്ചു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. ജിനദേവന്‍, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായക് എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് എസ്.ഐ എം. കുഞ്ഞികൃഷ്ണന്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. കാര്യമായൊന്നും കണ്ടത്തൊന്‍ കഴിഞ്ഞില്ല. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്ന് കാസര്‍കോട്ടത്തെുന്ന സാഹചര്യത്തിലാണ് തിരക്കിട്ട പരിശോധന. കൊല്ലം കലക്ടറേറ്റിലെ സുരക്ഷാസംവിധാനങ്ങളുടെ അഭാവം കഴിഞ്ഞദിവസം മന്ത്രിയുടെ വിമര്‍ശത്തിനിടയാക്കിയിരുന്നു. കാസര്‍കോട് കലക്ടറേറ്റ് വളപ്പിലെ കാടുകളും വര്‍ഷങ്ങളായി നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങളും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ വിലയിരുത്തല്‍. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലും കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT