കാസര്‍കോട്: ജില്ലയിലെ ഏഴ് ബഡ്സ് സ്കൂളുകളിലും ടച്ച് സ്കീന്‍ സംവിധാനത്തോടുകൂടിയുള്ള ഐ.ടി പഠന സൗകര്യമൊരുക്കാന്‍ ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ജില്ലാതല നിര്‍വഹണ സമിതിയോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈകല്യ സൗഹൃദ ഭവന പദ്ധതിയുടെ പ്രവര്‍ത്തനം തുടരും. 178 വൈകല്യ സൗഹൃദ ഭവനങ്ങളാണ് ഇതുവരെയായി നിര്‍മിച്ചത്. 80 ഭവനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പുല്ലൂര്‍, പെരിയ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ഫിസിയോ തെറപ്പി യൂനിറ്റ് ആരംഭിക്കും. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ദുരിതബാധിതര്‍ക്ക് ഉപകരണങ്ങള്‍ നല്‍കാനുമായി വിദഗ്ധ സംഘം ചേര്‍ന്ന് സമഗ്ര റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. വികലാംഗ ക്ഷേമ കോര്‍പറേഷന്‍െറ ജില്ലാ നോഡല്‍ ഓഫിസിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്മാരായ പ്രഫ. കെ.പി. ജയരാജന്‍, വി.വി. രമേശന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.പി. ജാനകി, എം. ഗൗരി, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്‍റടി, ഓമന രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ അഡ്വ. എ.പി. ഉഷ, സുഫൈജ അബൂബക്കര്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. അംബുജാക്ഷന്‍, സാമൂഹികനീതി ഓഫിസര്‍ ഡീന ഭരതന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.സി. വിമല്‍രാജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.