മഴ: നഗരസഭാ ഓഫിസ് വെള്ളത്തില്‍

കാസര്‍കോട്: മഴ കനത്തപ്പോള്‍ നഗരസഭാ ഓഫിസ് വെള്ളത്തിലായി. നഗരസഭാ സെക്രട്ടറിയുടെ കാബിനിലേക്ക് ഓവുചാല്‍ രൂപപ്പെട്ടു. പാദം മുഴുവന്‍ നനയുന്ന വെള്ളമാണ് സെക്രട്ടറിയുടെ കാബിനിലേക്ക് കടക്കുമ്പോള്‍ നേരിടേണ്ടത്. തെരഞ്ഞെടുപ്പ് സെക്ഷന്‍, റെക്കോഡ് മുറി ഓഫിസ് എന്നിവിടങ്ങളിലെല്ലാം വെള്ളംതന്നെ. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ തലേദിവസമുണ്ടായ കാറ്റില്‍ നഗരസഭയുടെ മേല്‍ക്കൂരയുടെ ഷീറ്റ് പാറിപ്പോയതാണ് മഴവെള്ളം കയറാന്‍കാരണം. മഴവെള്ളം മുഴുവന്‍ താഴത്തെനിലയിലേക്ക് ഏണിപ്പടിവഴി ഒലിച്ചിറങ്ങുകയാണ്. മഴയുള്ള നേരത്ത് പൊതുമരാമത്ത്, വിദ്യാഭ്യാസം, ആരോഗ്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ ഓഫിസിലേക്ക് കുടചൂടിയാല്‍ മാത്രമേ കയറാന്‍ കഴിയൂ. മഴനേരത്ത് ഓഫിസിലത്തെിയ പൊതുജനത്തിന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ കാബിനിലേക്ക് കയറണമെങ്കില്‍ കുടചൂടണം. വാതിലുകളില്‍ പഴംതുണികൊണ്ട് ‘ബണ്ട്’ കെട്ടിയ ഓഫിസര്‍മാരും ചെയര്‍മാന്മാരുമുണ്ട്. ഒന്നാം നിലയിലെ വരാന്തക്ക് കോണ്‍ക്രീറ്റ് ഇല്ലാത്തതാണ് ഇവിടേക്ക് വെള്ളംവരാന്‍ കാരണം. ഇതിനു പുറമെ ഓഫിസ് മുറിയുടെ മേല്‍ക്കൂരയും അടര്‍ന്നുതുടങ്ങി. ചോര്‍ച്ചയുമുണ്ട്. അറ്റകുറ്റപ്പണി നടത്തി ശരിയാക്കാവുന്നതാണ്. പക്ഷേ, നഗരസഭയുടെ മുഖംമാത്രമാണ് മിനുങ്ങിയിട്ടുള്ളത്. അകത്തളത്തിന്‍െറ സ്ഥിതി വൃത്തിഹീനമായി. മഴവെള്ളം കയറാന്‍ തുടങ്ങിയതോടെ ജീവനകാര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്. മേല്‍ക്കൂരക്ക് ടെന്‍ഡര്‍ വിളിച്ച് പണി തുടങ്ങിയതായി നഗരസഭചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹീം പറഞ്ഞു. ചട്ടമനുസരിച്ച് മാത്രമേ ചെയ്യാന്‍ കഴിയൂ. സ്വന്തം വീടിന്‍െറ കാര്യത്തില്‍ ചെയ്യുന്നപോലെ അപകടം നടന്ന ഉടന്‍തന്നെ അറ്റകുറ്റപ്പണി നടത്താന്‍ കഴിയില്ല. 12 ലക്ഷം രൂപയുടെ പ്രവൃത്തി നടത്താന്‍ അംഗീകാരം നല്‍കി. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും അവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.