അഴിമുഖം തുറന്നില്ല:ഷിറിയ കരകവിഞ്ഞു; നിരവധി കുടുംബങ്ങളെ മാറ്റി

കുമ്പള: ഷിറിയ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ആരിക്കാടി ബംബ്രാണ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം. നിരവധി കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ആരിക്കാടിയില്‍ റെയില്‍വേയുടെ പാലം അണ്ടര്‍ ബ്രിഡ്ജ് ജോലിക്കത്തെിയ 15 തൊഴിലാളികളെ ആരിക്കാടി സ്കൂളിലേക്ക് മാറ്റി. ആരിക്കാടി കടവത്ത് അബ്ബാസ്, സിദ്ദീഖ്, സവാദ്, മൊയ്തീന്‍കുഞ്ഞി, മുഹമ്മദ് എന്നിവരുടെ കുടുംബങ്ങള്‍ വെള്ളപ്പൊക്കഭീഷണിയിലാണ്. കോയിപ്പാടി കടപ്പുറത്ത് മൊയ്തീന്‍കുഞ്ഞി, മുഹമ്മദ് കുഞ്ഞി, ഷഹബാന്‍, ഹമീദ്, ഫാറൂക്ക്, അബ്ദുറഹ്മാന്‍, മുനീര്‍, ബാപൂഞ്ഞി എര്‍മു, മൊയ്തീന്‍ കുഞ്ഞി തുടങ്ങി പതിനെട്ടോളം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ വെള്ളം കയറുന്ന അവസ്ഥയിലാണ്. മഞ്ചേശ്വരം താലൂക്ക് അഡീഷനല്‍ തഹസില്‍ദാര്‍ ശശിധര ഷെട്ടി കോയിപ്പാടി വില്ളേജ് സ്പെഷല്‍ ഓഫിസര്‍ ലോകേഷ്, താലൂക്ക് ഉദ്യോഗസ്ഥരായ എന്‍.കെ. ലോകേഷ്, കുലശേഖര ഷെട്ടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആളുകളെ മാറ്റിത്താമസിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. ഷിറിയ പുഴ കടലുമായി ചേരുന്ന അഴിമുഖത്തെ മണല്‍ നീക്കം ചെയ്യാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. അഴിമുഖത്തെ മണല്‍ നീക്കം ചെയ്യുന്നതിന് ജില്ലാ കലക്ടറില്‍നിന്ന് അനുമതി സമ്പാദിച്ച് അതിന്‍െറ മറവില്‍ മണല്‍മാഫിയ കടപ്പുറത്തെ മണല്‍ കടത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആറോടെ മണ്ണുമാന്തി ഉപയോഗിച്ച് അഴിമുഖം തുറക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.