കാസര്‍കോട്: ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണകാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച അനിശ്ചിതകാല സമരം 38 ദിവസം പിന്നിട്ടു. വ്രതമാസത്തിലും സമരം തുടരും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ സമരപന്തലിലത്തെി. ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ മുശാവറ അംഗം ഖാസിം മുസ്ലിയാര്‍, ദുബൈ കെ.എം.സി.സി ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക, മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സെക്രട്ടറി ഹസന്‍ കുദുവ, കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞി ചെമ്പിരിക്ക, സിദ്ദീഖ് നദ്വി ചേരൂര്‍, അഹമ്മദ് മൗലവി ചെര്‍ക്കള, ഹുസൈന്‍ ഖാസിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദുബൈ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്‍റ് മഹ്മൂദ് കുളങ്കര സ്വാഗതവും അബ്ദുല്‍ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.