അല്‍മദാര്‍ വഴികാട്ടുന്നു: പയ്യങ്കി അങ്കണവാടിക്ക് സ്വന്തം സ്ഥലമായി

ചെറുവത്തൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്‍െറ വെളിച്ചമായി മാറിയ പയ്യങ്കി അല്‍മദാര്‍ കള്‍ചറല്‍ സെന്‍റര്‍ സ്വന്തമായി ഭൂമിയില്ലാത്ത പയ്യങ്കി അങ്കണവാടിക്കായി മൂന്ന് സെന്‍റ് സ്ഥലം വിട്ടുനല്‍കി. ഭൂമി ലഭിച്ചതോടെ അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മാധവന്‍ മണിയറ വ്യക്തമാക്കി. വര്‍ഷങ്ങളായി പയ്യങ്കിയിലെ അങ്കണവാടി പ്രവര്‍ത്തിച്ചുവരുന്നത് പയ്യങ്കി ജമാഅത്ത് കമ്മിറ്റി വാടകക്കെട്ടിടത്തിലായിരുന്നു. 30ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വാടകക്കെട്ടിടത്തില്‍ ആവശ്യത്തിന് സൗകര്യങ്ങളോ കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലമോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിച്ച് കെട്ടിടത്തോടനുബന്ധിച്ച് ചെറിയ ഷെഡ് നിര്‍മിക്കുകയും ചെയ്തു. ഇപ്പോള്‍ കുട്ടികള്‍ ഇവിടെയാണ് പഠനം നടത്തുന്നത്. വാടക റൂം ഭക്ഷണശാലയായും പ്രവര്‍ത്തിക്കുന്നു. മുറിയുടെ വാടകയിനത്തില്‍ ബ്ളോക് പഞ്ചായത്ത് ഒരുവര്‍ഷത്തേക്ക് 2500 രൂപ മാത്രമാണ് നല്‍കുന്നത്. എന്നാല്‍, വര്‍ഷത്തില്‍ 3000 രൂപയാണ് വാടക നല്‍കേണ്ടത്. ബാക്കിവരുന്ന തുക ഈ അങ്കണവാടിയിലെ ജീവനക്കാരാണ് വഹിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.