നെക്രാജെ തറവാട് ദൈവസ്ഥാനത്ത് കവര്‍ച്ച

ബദിയടുക്ക: നെക്രാജെ തറവാട് ദൈവസ്ഥാനത്ത് വാതിലിന്‍െറ പൂട്ട് പൊളിച്ച് ഭണ്ഡാരപ്പെട്ടിയിലുണ്ടായിരുന്ന പണവും അരപവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. തൊട്ടടുത്ത തറവാട് വീട്ടില്‍ താമസമുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെയാണ് ശ്രദ്ധയില്‍പെട്ടത്. ഭണ്ഡാരപ്പെട്ടിയും വാതിലിന്‍െറ പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ച പിക്കാസും ദൈവസ്ഥാനത്തിന്‍െറ പുറത്ത് കണ്ടത്തെി. വിവരമറിഞ്ഞ് ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT