ചെക്ക്പോസ്റ്റുകള്‍ നോക്കുകുത്തി; പാന്‍മസാല കടത്ത് വ്യാപകം

ഉരുവച്ചാല്‍: ചെക്ക്പോസ്റ്റുകളെ നോക്കുകുത്തിയാക്കി ജില്ലയില്‍ നിരോധിത പാന്‍മസാല കടത്ത് വ്യാപകമായി. കര്‍ണാടകയില്‍നിന്നുള്ള ലഹരിവസ്തുക്കള്‍ പിടിക്കപ്പെടാതിരിക്കാന്‍ വാഹനങ്ങളില്‍ രഹസ്യ അറകളിലും പച്ചക്കറിവണ്ടികളിലുമാണ് കടത്തുന്നത്. ട്രെയിന്‍ മാര്‍ഗവും ഇവ ജില്ലയിലത്തെുന്നുണ്ട്. കര്‍ണാടകയില്‍നിന്ന് വരുന്ന ലഹരി ഉല്‍പന്നങ്ങള്‍ കൂട്ടുപുഴ കഴിഞ്ഞാല്‍ റോഡില്‍ വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘങ്ങള്‍ പിടികൂടിയ സംഭവങ്ങള്‍ നിരവധിയാണ്. കഴിഞ്ഞദിവസം മട്ടന്നൂരില്‍ നഴ്സിങ് വിദ്യാര്‍ഥിനി ഉള്‍പ്പെടെയുള്ള സംഘത്തെ പിടികൂടിയിരുന്നു. ലഹരി ഉപയോഗം കൂടിയതും ലഹരി ഒഴുക്കിന് കാരണമാണ്. മട്ടന്നൂരില്‍ നൂറുകണക്കിന് പാന്‍ ഉല്‍പന്നങ്ങള്‍ ബേക്കറി കടയുടെ ഗോഡൗണിന്‍െറ മറവില്‍നിന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.