തൃക്കരിപ്പൂരില്‍ ബി.ജെ.പി ഓഫിസിന് നേരെ ആക്രമണം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ ബി.ജെ.പി ഓഫിസിന് നേരെ ആക്രമണം. മത്സ്യ മാര്‍ക്കറ്റ് പരിസരത്ത് പുതുക്കിപ്പണിയുന്ന മാരാര്‍ജി സ്മൃതിമന്ദിരമാണ് ശനിയാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. വാതില്‍ പൊളിക്കുകയും സമീപത്തെ ബി.എം.എസിന്‍െറ കൊടിമരവും വാര്‍ത്താബോര്‍ഡും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മാണ സാമഗ്രികളും നശിപ്പിച്ചു. ഇത് മൂന്നാം തവണയാണ് മന്ദിരത്തിനു നേരെ ആക്രമണമുണ്ടാകുന്നത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുനില്‍ ബാബു, നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണന്‍, ചന്തേര എസ്.ഐ അനൂപ് എന്നിവര്‍ സ്ഥലത്തത്തെി. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.